2013 ജൂലൈ 29, തിങ്കളാഴ്‌ച

അരവട്ട്..

ജീവിതത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ന് വരെ ഉള്ള സമ്പാദ്യം എന്താണെന്ന് ശരിക്കും മനസ്സിലാകുകയുള്ളൂ

.ഇത് വരെ ചെയ്തിട്ടുള്ള കാര്യങ്ങള്‍ എല്ലാം ഒരു കൂട്ടായ സതോഷങ്ങള്‍ക്ക് വേണ്ടിയാണ്,

പക്ഷെ ഇപ്പോള്‍മാത്രം ഞാന്‍ ചിലകാര്യങ്ങളില്‍ എവിടെയെക്കെയോ പാകപിഴകള്‍ സംഭവിക്കുന്നു .

പക്ഷെ പ്രതികൂല മായ സാഹചര്യങ്ങള്‍ അനുകൂലമാക്കാനുള്ള കഴിവ് എവിടെയോ കൈമോശം വന്നു പോയി..

ശൂന്യതയുടെ അന്തകാരം ചിന്തകളെ മരവിപ്പിക്കുബോളും. പ്രതീക്ഷയുടെ വെളിച്ചം വീണ്ടും മനസ്സില്‍ ബാക്കി വക്കുന്നു..

മനസ്സില്‍ വിരിയുന്ന അക്ഷരക്കൂട്ടങ്ങള്‍ക്ക് പലപ്പോളും മൂര്‍ച്ചയേറുന്നു

ചിന്തകളെ തേടി അക്ഷരങ്ങളും എത്തി . അവര്‍ മനസ്സിനെ കീറി മുറിച്ചുകൊണ്ട് അട്ടഹസിക്കുന്നു.

അട്ടഹസ്സിക്കുന്ന' ദംഷ്ടകള്‍ക്കിടയില്‍ ഒലിക്കുന്നത് എന്‍റെ ചോരയാണ്..

ശൂന്യതയുടെ അന്തകാരത്തില്‍ ഇന്ന് ഞാന്‍ തനിച്ചാണ്....

ശിശിര നിദ്ര

ഉറക്കം ഒരു ലഹരിയാണ്,, ഞായറാഴ്ച്ചകളിലാണ് അത് കൂടുതല്‍ ആസ്വാദ്യമാകാറു..
പുലര്‍ച്ചേ ഒരു മഴകൂടി പൈയ്തെങ്കില്‍ കുറേകൂടി വീര്യം കൂടിയ ലഹരി ആകും
ഈ ലഹിയുടെ കേട്ട് വിട്ടു മനസില്ലാമനസ്സോടെ എഴുന്നേല്‍ക്കേണ്ടി വരുന്നത് .അമ്മയെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ച് മാത്രന്മാണ്

ഉറക്കത്തില്‍ നിന്ന് എഴുന്നെല്‍പ്പിക്കപെടുമ്പോള്‍ ഞാന്‍ സ്വയം സമാദാനിക്കുന്ന ഒരു പഴം കഥയുണ്ട്,

പണ്ട് ചെറുപ്പകാലത്ത് ഞാനും കൂട്ടുകാരും ചേര്‍ന്ന് ചെയ്തിട്ടുള്ള ഓരോ കോപ്രായങ്ങള്‍..

വീടിന്റെ അടുത്തുള്ള കള്ളുഷാപ്പില്‍ നിന്ന് കള്ളും കുടിച്ച് റോഡിന്‍റെ അരികില്‍ പതിവായി കിടന്നുറങ്ങുന്ന പപ്പന്‍ ചേട്ടനെ വിളിചെഴുന്നെല്‍പ്പിച്ച്

""" ഒറങ്ങുവായിരുന്നോ?? """ എന്നറിയാന്‍ വിളിച്ചതാണെന്നു പറഞ്ഞിട്ട ഓടികളയുന്ന കുട്ടിക്കാലം

അന്ന് ആ പപ്പന്‍ ചേട്ടന്‍ മനസ്സ് നിറഞ്ഞു ശപിച്ചിട്ടുണ്ടാകും..

അത് കൊണ്ടായിരിക്കാം പലപ്പോളും ഉറങ്ങികിടക്കുമ്പോള്‍ വിളിചെഴുന്നെല്‍പ്പിക്കപെടെണ്ടി വരുന്നതും..

പിന്നെ പഴം കഥ കളിലെ "" ചോറ്"" , "" ഇല"" . ""ഇല്ല ഊണ്"" .. അങ്ങനെ പലതും..

ഇതെല്ലാം നല്ല തമാശതന്നെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന തമാശ ..

പക്ഷെ
ഈ രാമായണ മാസത്ത്തിനെ ഓര്‍മയില്‍ വേറൊരു കഥയും ഉണ്ട്.. പണ്ട് ഉറങ്ങി കിടന്ന അനുജനെ വിളിചെഴുന്നെല്‍പ്പിച്ച്ച് യുദ്ധത്തിനു വിട്ടു കൊല്ലിച്ച് ഒരു ജേഷ്ഠ സഹോദരന്റെ കഥ..

എങ്കിലും കഥയിലെ കുംബകര്‍ന്ണന്‍ ഭാഗ്യവാനാണ്....

കാലത്തിന്റെ കുത്തോഴുക്കില്‍ പപ്പന്‍ ചേട്ടനും ഭിത്തിയിലെ ഫോട്ടോയില്‍ തൂങ്ങി
..
ഇനിക്കിപ്പോള്‍ ഇഷ്ടം ശിശിര നിദ്രയാണ് അതാകുമ്പോള്‍ ഒരു
കാലഘട്ടം മുഴുവന്‍ ഒറങ്ങാന്‍ പറ്റും. സ്വന്തം വര്‍ഗത്തില്‍ ഉള്ള എല്ലാ ജീവികളും ഒറങ്ങുന്നതിനാല്‍ ആരും വിളിചെഴുന്നെല്‍പ്പിക്കുകയും ഇല്ല...